Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manoj K Jayan

ഹ​രി​ദാ​സേ ത​ന്‍റെ ത​ങ്ക​മ​ണി​യെ ഞാ​ൻ ക​ണ്ട​ടോ; 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം രം​ഭ​യെ ക​ണ്ടു​മു​ട്ടി മ​നോ​ജ് കെ. ​ജ​യ​ൻ

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ രം​ഭ​യെ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​ൻ. 33 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്.

മ​നോ​ജ് കെ. ​ജ​യ​നാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ദു​ബാ​യി രാ​ജ്യാ​ന്ത​ര എ​യ​ർ​പോ​ർ​ട്ടി​ലെ ബി​സി​ന​സ് ലോ​ഞ്ചി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ണ്ട സ​ന്തോ​ഷം മ​നോ​ജ് കെ. ​ജ​യ​ൻ പ​ങ്കു​വ​ച്ച​ത് സ​ർ​ഗ​ത്തി​ലെ ത​ന്നെ ഹി​റ്റ് സം​ഭാ​ഷ​ണം കു​റി​ച്ചു​കൊ​ണ്ടാ​ണ്.

"കു​ട്ട​ൻ ത​മ്പു​രാ​നും ത​ങ്ക​മ​ണി​യും... ഹ​രി​ദാ​സേ നി​ന്റെ ത​ങ്ക​മ​ണി​യെ ഞാ​ൻ ക​ണ്ടെ​ടാ... 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്രി​യ​പ്പെ​ട്ട രം​ഭ​യെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടു​മു​ട്ടി; അ​വ​ളെ ക​ണ്ട​തി​ൽ വ​ലി​യ സ​ന്തോ​ഷം. ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മ​നോ​ജ് കെ. ​ജ​യ​ൻ കു​റി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ക്ലാ​സി​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് സ​ർ​ഗം. ചി​ത്ര​ത്തി​ലെ കു​ട്ട​ൻ ത​മ്പു​രാ​നെ അ​ന​ശ്വ​ര​നാ​ക്കി​യ മ​നോ​ജ് കെ. ​ജ​യ​നും ത​ങ്ക​മ​ണി​യാ​യി വേ​ഷ​മി​ട്ട രം​ഭ​യും 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​ത് ആ​രാ​ധ​ക​രെ​യും ആ​വേ​ശ​ത്തി​ലാ​ക്കി.

1992-ൽ ​ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത സ​ർ​ഗം മ​നോ​ജ് കെ. ​ജ​യ​ന്റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ കു​ട്ട​ൻ ത​മ്പു​രാ​ൻ എ​ന്ന വേ​ഷ​ത്തി​ലൂ​ടെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. രം​ഭ​യു​ടെ ക​രി​യ​റി​ലെ​യും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​യി​രു​ന്നു ത​ങ്ക​മ​ണി.

Latest News

Corehub Up